2011, ജൂൺ 17, വെള്ളിയാഴ്‌ച

തുടിപ്പുകള്‍..........(ഒരു മിനികഥ)


ശുഭയാത്ര ....
മുന്‍പില്‍ കാണുന്ന ബോര്‍ഡിലെ അക്ഷരങ്ങള്‍ കുഉട്ടി വായിച്ചതാണ്.
മനസ്സ് ചോദിച്ചു...ആരുടെ എവിടേക്ക്...അറിഞ്ഞു കൂട....
പിന്നെന്തിനു ഇറങ്ങിത്തിരിച്ചു.ഒന്നും ആരുടെയും കുറ്റമല്ല.
ഉത്തരവാദി കളും ഇല്ല..പലപ്പോഴും കരയുമ്പോള്‍ കാരണം ഇല്ലാതിരിക്കാം...ചിരിക്കുമ്പോഴും...
ഇറങ്ങി പുറപ്പെട്ടപ്പോള്‍ തന്നെ പലരും പറഞ്ഞു ഇതബദ്ധ ത്തിലെക്കാണന്നു..
അനാഥാലയത്തില്‍ വളര്‍ന്ന അലീന പോലും പറയുന്നു ....വേണ്ടാത്ത താണിതെന്നു....


എന്തേ ഞാന്‍ ചെയ്യേണ്ടു ...???
അവസാന തീരുമാനമെന്ന  നിലയിലൊരു തീരുമാനമുണ്ടെന്റെ മനസ്സില്‍...
അതിനു പോലും പിഴവ് പറ്റുമോ  എന്നാണെന്റെ  പേടി....ഇങ്ങനൊരു
മോഹം ഏട്ടനില്‍ ഉണ്ടെന്നു വൈകിയാണ് അറിഞ്ഞത്...അങ്ങനെയാണീ
മോഹം വളര്‍ന്നതും വേരുറച്ചതും...എല്ലാ തീരുമാനങ്ങളെയും എനിക്ക് വിട്ടുതന്നിട്ട്‌......
ചിന്തകള്‍  കാടു കയറിത്തുടങ്ങി.....
ഇനിയെന്ത്...??


എന്തായാലും കൂട്ടിനു നിമ്മിയെ കിട്ടീ...മറ്റാരുമില്ല  കു‌ടെ വരുവാന്‍..
അവിടെ ചെന്ന് കുഞ്ഞിനെ കണ്ടിട്ട് വേണമല്ലോ നിയമ നടപടികളെടുക്കാന്‍..
നാളെ തന്നെ പോകാം ...ആരും എന്തും പറയട്ടെ...അതവരുടെ കഴിവ്...
ഒന്നും ഓര്‍ക്കാതിരികുന്നതും കേള്കാതിരികുന്നതുമാണ്   നല്ലത് ...


"കരുണാലയം" കണ്ടു...
മുറ്റ ത്തു  മനോഹരമായ പൂന്തോട്ടം..
മുതിര്‍ന്ന കുട്ടികള്‍ ചെടികളൊക്കെ  തൊട്ടു തലോടി അവയ്ക്ക് വെള്ളം
നനക്കുന്നു.അതിനിടയിലെ പുല്ലും   മറ്റും പറിച്ചു കളയുന്നു... ...
"ഈശ്വരാ ഇതിവരുടെ ജീവിതത്തെയാണോ കാണിക്കുന്നത് അതോ
അതിനിടയില്‍ നിന്നും പറിച്ചു മാറ്റപ്പെടുന്ന ചെറു ചെടികളെപോലെയോ...

മദര്‍ വരാന്തയില്‍  തന്നെയുണ്ടായിരുന്നു..നിമ്മി പറഞ്ഞിരിക്കാം..
"വരൂ....ഞാന്‍ കാത്തിരിക്കുകയായിരുന്നു..."മദര്‍..
ഒന്നും പറയാന്‍ വാക്കുകള്‍ വരുന്നില്ല...സന്തോഷമില്ലാഞ്ഞിട്ടല്ലാ
വാക്കുകള്‍ കിട്ടുന്നില്ലാ.നിമ്മിയാണ് ചിരിച്ചതും മറുപടി പറഞ്ഞതും ...
അവരുടെ പിന്നാലെ നടക്കുമ്പോള്‍...മനസ്സ് എവിടെയോ നഷ്ടപ്പെട്ടു...

നിമ്മിയുടെ ശബ്ദം മനസ്സിനെ തിരിച്ചു വിളിച്ചു ...വലിയൊരു മുറിക്കുള്ളില്‍
എത്തിയിരിക്കുന്നു...നിറയെ തൊട്ടിലുകള്‍...തോട്ടിലുകള്‍ക്കുള്ളില്‍
കിടക്കുന്നകുഞ്ഞു ങ്ങള്‍....ഒന്നല്ല രണ്ടല്ലാ...മൂന്നല്ലാ...ദൈവമേ...
ഞാനിവരില്‍നിന്നാരെയെടുക്കും...ഇങ്ങനെ പരീക്ഷിക്കരുതേ...
അപോഴതാ ഒരു തൊട്ടിലില്‍ നിന്നും കരച്ചിലുയര്‍ന്നു...
അറിയാതെ കാലുകള്‍ അങ്ങോട്ട്‌ നീങ്ങി..കൈകളും നീണ്ടു..

"എടുത്തതും കരച്ചില്‍ നിന്നല്ലോ.."നിമ്മിയുടെ വാക്കുകള്‍...
അറിയാതെ ചുണ്ടുകള്‍ ആ ഇളം കവിളില്‍ സ്പര്‍ശിച്ചു...
കണ്ണ് നീരിന്റെ നനവ്‌ ചുണ്ടിലനുഭവപ്പെട്ടു..ഇതെന്റെ മകന്‍...
നെഞ്ചോടു ചേര്‍ത്ത് പിടിച്ചു..അപ്പോളതാ തൊട്ടടുത്ത
തൊട്ടിലില്‍ നിന്നും വെളുക്കെ ചിരിച്ചു കൈകാലിട്ടടിച്ചു എന്നെ വിളിക്കുന്നു...
ഏതോ ആത്മ ബന്ധം പോലെ ആ കുഞ്ഞിനേയും ഒന്ന് തൊടാന്‍ .
തലോടാന്‍.മനസ്സിലൊരു  വിങ്ങല്‍..മോളാ ണതു..ആ കുഞ്ഞു കവിളിലോന്നു തൊട്ടു....
പെട്ടന്ന് മനസ്സിലൊരു തോന്നല്‍...തോന്നലല്ലാ...  ഒരു തീരുമാനം....
"മദര്‍ എനിക്കീ കുഞ്ഞിനെ കു‌ടി തരാമോ?ഞാനെന്തു വേണമെങ്കിലും ചെയ്യാം..എന്തും.".
നിമ്മി അവിശ്വസനീയതയോടെ നോക്കി.
മദര്‍ തലയാട്ടി...സമ്മതമെന്നോ അല്ലെന്നോ...ആവോ...
നെഞ്ചോടോട്ടി  കിടന്ന കുഞ്ഞിനെ തിരിച്ചേല്‍പ്പിച്ചു ....
ആ മോളെ കു‌ടി ഒന്നെടുത്തുമ്മ വെച്ച് കിടത്തി...

മദര്‍ നു പിന്നാലെ ഓഫീസിലേക്ക് നടക്കുമ്പോള്‍ തിരിഞ്ഞു നോക്കി...
മനസ്സ് ആ കുഞ്ഞു തോട്ടിലുകളില്‍ മറന്നു വെച്ചതറിഞ്ഞു..... ഞാന്‍...

(എന്റെ LLB പഠന കാലത്ത് ഒരു വര്‍ഷത്തിലെ.. ഓണാഘോഷ  വേളയിലെ,  മത്സരത്തില്‍ എഴുതി ...സമ്മാനര്‍ഹാ മായ ഒരു മിനികഥ യാണിത്‌..) 

6 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ഒരു പാട് അമ്മമാരുടെ നിശബ്തത യിലെ ബാക്കി പത്രങ്ങള്‍ മനസ്സിലേക്ക് ഏറ്റുവാങ്ങി തിരിഞ്ഞു നടക്കുന്ന ഒരു കാഴ്ച ഇന്നത്തെ വാര്‍ത്തകളോ വെട്ടി തിളങ്ങുന്ന ഒന്നോ അല്ലാതെ പോവുമ്പോഴും
അതിനെ വീണ്ടും പോസ്ടുമോര്ട്ടം ചെയ്യ്ത രീതി നന്നായി.പാറുസ്
എന്റെ വായന എനിക്ക് സംവേധിച്ച വേദനയും പാരുസ്സിനെ അറിയിക്കുന്നു.

അജ്ഞാതന്‍ പറഞ്ഞു...

ഒരു പാട് അമ്മമാരുടെ നിശബ്തത യിലെ ബാക്കി പത്രങ്ങള്‍ മനസ്സിലേക്ക് ഏറ്റുവാങ്ങി തിരിഞ്ഞു നടക്കുന്ന ഒരു കാഴ്ച ഇന്നത്തെ വാര്‍ത്തകളോ വെട്ടി തിളങ്ങുന്ന ഒന്നോ അല്ലാതെ പോവുമ്പോഴും
അതിനെ വീണ്ടും പോസ്ടുമോര്ട്ടം ചെയ്യ്ത രീതി നന്നായി.പാറുസ്
എന്റെ വായന എനിക്ക് സംവേധിച്ച വേദനയും പാരുസ്സിനെ അറിയിക്കുന്നു.

ബദര്‍ ദരിസ് നൂറന്‍ പറഞ്ഞു...

പാറു,
ഒരു സമ്മാനര്‍ഹാമായ ഒരു കഥയ്ക്ക് അപ്പുറം വാത്സല്ല്യത്തിന്റെ ഒരു നനുത്ത നോവ്‌ ബാക്കിയക്കുന്ന എഴുത്ത്...

ഭാവുകങ്ങള്‍.

sajeeb പറഞ്ഞു...

nannayirikkunnu ketto..

ഷൈജു.എ.എച്ച് പറഞ്ഞു...

ജീവന്റെ തുടുപ്പുകള്‍ ഉള്‍കൊള്ളുന്ന നല്ല കഥ...എല്ലാ ഭാവുകങ്ങളും നേരുന്നു.
സസ്നേഹം..

www.ettavattam.blogspot.com

Jaleel Muhammed പറഞ്ഞു...

ningalude orkut , blogs enniva innaanu njaan sarikkum kandath . really amazing ,
enthaanu sariyaay peru ?