2011, ജൂൺ 17, വെള്ളിയാഴ്‌ച

തുടിപ്പുകള്‍..........(ഒരു മിനികഥ)


ശുഭയാത്ര ....
മുന്‍പില്‍ കാണുന്ന ബോര്‍ഡിലെ അക്ഷരങ്ങള്‍ കുഉട്ടി വായിച്ചതാണ്.
മനസ്സ് ചോദിച്ചു...ആരുടെ എവിടേക്ക്...അറിഞ്ഞു കൂട....
പിന്നെന്തിനു ഇറങ്ങിത്തിരിച്ചു.ഒന്നും ആരുടെയും കുറ്റമല്ല.
ഉത്തരവാദി കളും ഇല്ല..പലപ്പോഴും കരയുമ്പോള്‍ കാരണം ഇല്ലാതിരിക്കാം...ചിരിക്കുമ്പോഴും...
ഇറങ്ങി പുറപ്പെട്ടപ്പോള്‍ തന്നെ പലരും പറഞ്ഞു ഇതബദ്ധ ത്തിലെക്കാണന്നു..
അനാഥാലയത്തില്‍ വളര്‍ന്ന അലീന പോലും പറയുന്നു ....വേണ്ടാത്ത താണിതെന്നു....


എന്തേ ഞാന്‍ ചെയ്യേണ്ടു ...???
അവസാന തീരുമാനമെന്ന  നിലയിലൊരു തീരുമാനമുണ്ടെന്റെ മനസ്സില്‍...
അതിനു പോലും പിഴവ് പറ്റുമോ  എന്നാണെന്റെ  പേടി....ഇങ്ങനൊരു
മോഹം ഏട്ടനില്‍ ഉണ്ടെന്നു വൈകിയാണ് അറിഞ്ഞത്...അങ്ങനെയാണീ
മോഹം വളര്‍ന്നതും വേരുറച്ചതും...എല്ലാ തീരുമാനങ്ങളെയും എനിക്ക് വിട്ടുതന്നിട്ട്‌......
ചിന്തകള്‍  കാടു കയറിത്തുടങ്ങി.....
ഇനിയെന്ത്...??


എന്തായാലും കൂട്ടിനു നിമ്മിയെ കിട്ടീ...മറ്റാരുമില്ല  കു‌ടെ വരുവാന്‍..
അവിടെ ചെന്ന് കുഞ്ഞിനെ കണ്ടിട്ട് വേണമല്ലോ നിയമ നടപടികളെടുക്കാന്‍..
നാളെ തന്നെ പോകാം ...ആരും എന്തും പറയട്ടെ...അതവരുടെ കഴിവ്...
ഒന്നും ഓര്‍ക്കാതിരികുന്നതും കേള്കാതിരികുന്നതുമാണ്   നല്ലത് ...


"കരുണാലയം" കണ്ടു...
മുറ്റ ത്തു  മനോഹരമായ പൂന്തോട്ടം..
മുതിര്‍ന്ന കുട്ടികള്‍ ചെടികളൊക്കെ  തൊട്ടു തലോടി അവയ്ക്ക് വെള്ളം
നനക്കുന്നു.അതിനിടയിലെ പുല്ലും   മറ്റും പറിച്ചു കളയുന്നു... ...
"ഈശ്വരാ ഇതിവരുടെ ജീവിതത്തെയാണോ കാണിക്കുന്നത് അതോ
അതിനിടയില്‍ നിന്നും പറിച്ചു മാറ്റപ്പെടുന്ന ചെറു ചെടികളെപോലെയോ...

മദര്‍ വരാന്തയില്‍  തന്നെയുണ്ടായിരുന്നു..നിമ്മി പറഞ്ഞിരിക്കാം..
"വരൂ....ഞാന്‍ കാത്തിരിക്കുകയായിരുന്നു..."മദര്‍..
ഒന്നും പറയാന്‍ വാക്കുകള്‍ വരുന്നില്ല...സന്തോഷമില്ലാഞ്ഞിട്ടല്ലാ
വാക്കുകള്‍ കിട്ടുന്നില്ലാ.നിമ്മിയാണ് ചിരിച്ചതും മറുപടി പറഞ്ഞതും ...
അവരുടെ പിന്നാലെ നടക്കുമ്പോള്‍...മനസ്സ് എവിടെയോ നഷ്ടപ്പെട്ടു...

നിമ്മിയുടെ ശബ്ദം മനസ്സിനെ തിരിച്ചു വിളിച്ചു ...വലിയൊരു മുറിക്കുള്ളില്‍
എത്തിയിരിക്കുന്നു...നിറയെ തൊട്ടിലുകള്‍...തോട്ടിലുകള്‍ക്കുള്ളില്‍
കിടക്കുന്നകുഞ്ഞു ങ്ങള്‍....ഒന്നല്ല രണ്ടല്ലാ...മൂന്നല്ലാ...ദൈവമേ...
ഞാനിവരില്‍നിന്നാരെയെടുക്കും...ഇങ്ങനെ പരീക്ഷിക്കരുതേ...
അപോഴതാ ഒരു തൊട്ടിലില്‍ നിന്നും കരച്ചിലുയര്‍ന്നു...
അറിയാതെ കാലുകള്‍ അങ്ങോട്ട്‌ നീങ്ങി..കൈകളും നീണ്ടു..

"എടുത്തതും കരച്ചില്‍ നിന്നല്ലോ.."നിമ്മിയുടെ വാക്കുകള്‍...
അറിയാതെ ചുണ്ടുകള്‍ ആ ഇളം കവിളില്‍ സ്പര്‍ശിച്ചു...
കണ്ണ് നീരിന്റെ നനവ്‌ ചുണ്ടിലനുഭവപ്പെട്ടു..ഇതെന്റെ മകന്‍...
നെഞ്ചോടു ചേര്‍ത്ത് പിടിച്ചു..അപ്പോളതാ തൊട്ടടുത്ത
തൊട്ടിലില്‍ നിന്നും വെളുക്കെ ചിരിച്ചു കൈകാലിട്ടടിച്ചു എന്നെ വിളിക്കുന്നു...
ഏതോ ആത്മ ബന്ധം പോലെ ആ കുഞ്ഞിനേയും ഒന്ന് തൊടാന്‍ .
തലോടാന്‍.മനസ്സിലൊരു  വിങ്ങല്‍..മോളാ ണതു..ആ കുഞ്ഞു കവിളിലോന്നു തൊട്ടു....
പെട്ടന്ന് മനസ്സിലൊരു തോന്നല്‍...തോന്നലല്ലാ...  ഒരു തീരുമാനം....
"മദര്‍ എനിക്കീ കുഞ്ഞിനെ കു‌ടി തരാമോ?ഞാനെന്തു വേണമെങ്കിലും ചെയ്യാം..എന്തും.".
നിമ്മി അവിശ്വസനീയതയോടെ നോക്കി.
മദര്‍ തലയാട്ടി...സമ്മതമെന്നോ അല്ലെന്നോ...ആവോ...
നെഞ്ചോടോട്ടി  കിടന്ന കുഞ്ഞിനെ തിരിച്ചേല്‍പ്പിച്ചു ....
ആ മോളെ കു‌ടി ഒന്നെടുത്തുമ്മ വെച്ച് കിടത്തി...

മദര്‍ നു പിന്നാലെ ഓഫീസിലേക്ക് നടക്കുമ്പോള്‍ തിരിഞ്ഞു നോക്കി...
മനസ്സ് ആ കുഞ്ഞു തോട്ടിലുകളില്‍ മറന്നു വെച്ചതറിഞ്ഞു..... ഞാന്‍...

(എന്റെ LLB പഠന കാലത്ത് ഒരു വര്‍ഷത്തിലെ.. ഓണാഘോഷ  വേളയിലെ,  മത്സരത്തില്‍ എഴുതി ...സമ്മാനര്‍ഹാ മായ ഒരു മിനികഥ യാണിത്‌..) 

2011, ഫെബ്രുവരി 24, വ്യാഴാഴ്‌ച

തകരുന്ന ശാന്തിസൗധം...


അജ്ഞാത സൗഭാഗ്യതാരങ്ങളാല്‍
ചാരുതയാര്‍ന്നൊരു ലോകം
നാനാ സുമങ്ങള്‍ വിട
പറയുമോരോ-ദിനാന്ത്യത്തിലും
നിരവധികര്‍ത്തവ്യങ്ങള-
ടിച്ചേല്പിച്ചുലകിലേല്പിച്ചിടും
സൃഷ്ടിശക്തിയെ
നമിച്ചിടുമോ നമ്മള്‍.?
മതങ്ങളര്‍ത്ഥശൂന്യമായ്
മണ്ണില്‍ വിളങ്ങീടും
മര്‍ത്യനോര്‍ക്കാനായ് മണ്ണിന്‍
മണമൂറും സ്മരണകള്‍ മാത്രം...
ആത്മാര്‍ത്ഥത സത്യങ്ങള-
ന്യാധീനമായിടുന്നതു-
കണ്ടന്തിച്ചുനിന്നീടുന്നു..
സംഹാരികളായനവധി-
ശക്തികളെയതി ജീവിച്ചു-
ജീവിത പാതയില്‍
‍പണിയുംശാന്തിസൗധങ്ങള്‍
തകര്‍ത്തു തത്തിക്കളിച്ചു-
കൊണ്ടുല്ലസിക്കുമന്ധ-
കാരാന്തകരെ കുറിച്ചാരറിയാന്‍ ...




***************************

2010, ഫെബ്രുവരി 9, ചൊവ്വാഴ്ച

കാലത്തിന്റെ കാത്തിരിപ്പ്....


അനന്തതയിലേയ്ക്കൊരു യാത്ര
അപൂര്‍ണ്ണതയുടെ അന്ത്യം
മിഴിനീര്‍ പൂക്കളാല്‍
തീര്‍ത്ത സ്നേഹമാല്യമണിയും
വിശ്വമേ നിന്‍ പ്രണാദത്തില്‍
ദ്റ്ശ്യമാകുന്നു നിന്നഴല്‍....
അനുദിനമണയുന്ന ദീപമാമായ്
ക്ഷിതിയിലേയ്ക്കണയുന്നു ഞങ്ങള്‍
ഹ്റ്ദയവാടിയില്‍
വിരിഞ്ഞമോഹങ്ങളില്‍‍
‍കരിഞ്ഞു വീഴുന്നു-
കദംബങ്ങളോരോന്നായ്
ബന്ധമെന്നതിന്‍-
ബന്ധനസ്നേഹത്തിന്‍
‍കണ്ണികളടര്‍ന്നു വീഴുവാന്‍
‍കാത്തിരിക്കുന്നു കാലവും.....


***********************

മനസ്സ്...

സന്ധ്യാ ദീപങ്ങള്‍
കണ്‍  തുറക്കവേ..
സായം സന്ധ്യകള്‍  താനേ
കൊഴിയുന്നു മന്ദം..
കാല ചക്രങ്ങള്‍ താനേ
തിരിയുന്നു മന്ദം..


ഹൃദയതന്ത്രികള്‍  തൊട്ടു-
ണര്‍ത്തി യൊരുവിഷാദഗീതം
അരുണിമ പടരുമീ
അന്തി നേരത്തറിയുന്നു
വിരുന്നുകാരായെന്നില്‍-
ഇന്നലെതന്നോര്‍മ്മകള്‍ മാത്രം..

മണിവീണതന്‍ നാദ-
മെന്നില്‍ ജനിപ്പിക്കുന്നു
മറഞ്ഞു പോയ-മറന്നുപോയ
ആന്തര ദുഖങ്ങളെ..


ആതിരനാളില്‍ തിങ്കള്‍ ത-
ന്നൊളിയേറ്റിരിക്കെ
അവര്ണ്യമായോരെന്‍
അനന്ത സ്നേഹമാസ്വദി
ച്ചണഞ്ഞുപോയ ഭൂത
കാലമോടിയെത്തിയരികില്‍


ആശാനിരാശകളണിനിര-
ന്നോരാവര്‍ണ്ണദിനങ്ങള്‍
കൊഴിഞ്ഞതെന്തേ യിത്രവേഗം
സ്നേഹ സൂനങ്ങളായടര്‍ന്നു-
വീഴുന്നുയെന്‍ ദിനങ്ങളീ
വഴിയോരങ്ങളില്‍...


നിറങ്ങള്‍ മാത്രം നിരീക്ഷിച്ചു
നിശബ്ദമായ് ആനന്ദ ഗീതങ്ങളുരു
വിട്ടുപൊയ്-പോയ ബാല്യമേ
ഇന്നലെകള്‍ ഇണകളായ്
കൈകോര്‍ത്തുപോയല്ലോ
ഞാനറിയാതെ


ഇന്നെന്ന സത്യത്തിന്‍
ഇതളുകളടര്‍ന്നു വീഴുന്നു
ഇവിടെ ഇന്നത്തെയെന്‍
കിനാക്കളും വീണുടയുന്നു
ഇനിയെന്‍റെ മോഹങ്ങളും
ഞാനുമൊന്നുറങ്ങട്ടെ ...


*****************

സഖീ...


പ്രിയ സഖീ...ഞാനിവിടെ-ജീവിത
പ്രവാഹത്തിലുന്ടെന്നറിയുക 
എന്‍ മനം കണ്ടില്ല  നീ
എന്തേയെന്‍ സ്വരവുമറിയാതെപോയീ

കാലങ്ങള്‍ പോവുന്നു
കാത്തിരിയ്ക്കാതെ 
കാഴ്ചയ്ക്കപ്പുറ മെങ്കിലും 
കാണുന്നു ഞാനാ മനവും

നിനയ്ക്കാതോരുനാളില്‍  ഞാനെത്തി
നിന്നരുകിലായ്
എന്നിട്ടുമതരിയാത്ത ഭാവത്തിലെന്തേ
നില്‍ക്കുന്നു  നീ 

നിന്‍ വിരല്‍ തുമ്പില്‍
നിന്നുതിരും അക്ഷരങ്ങള്‍ക്കായ്
കൊതിയോടെ കാത്തിരുന്നു
ഞാനിക്കാല മത്രയും 
വരിക വൈകാതെ അക്ഷരങ്ങളായ്
വന്നണയൂ...നീ..
  
  

2008, നവംബർ 25, ചൊവ്വാഴ്ച

ഇന്നത്തെ പ്രതീക്ഷ....

ഇന്നില്‍ നിന്നുണരും ഒരു ജനതയില്‍
‍നിന്നുണരും നവ വിപ്ലവഗാനങ്ങള്‍
‍മാറ്റട്ടെ ഞങ്ങളനീതികളെല്ലാ-
മെന്നൊറ്റക്കെട്ടായ് അലറൂം
അലകടല്‍ പോലിളകിമറിയും
ജനകോടികളുടെ രോഷത്തില്‍
എരിഞ്ഞടങ്ങും ജീവിതങ്ങള്‍
ത കര്‍ന്നുവീഴും സിദ്ധാന്തങ്ങള്‍
നുകര്‍ന്നുവാഴുമനീതികള്‍ പലതും
അനധത കണ്ടാനന്ദിക്കാന്‍
‍അവസരമേകിപ്പാര്‍ക്കും
അടിമത്വത്തിന്‍ ആസ്വാദകരേ
അജ്ഞതയകറ്റി
നവ്യപ്രകാശമേകുവാ-
നായ് വന്നീടും നാളെയുടെ
പുതുപുത്തന്‍ ജനതകള്‍ ....

ഇരുളുന്ന വേദി...

ഇരുള്‍ പടരുമീ വേദിയില്‍
‍ഇടറുന്നു ജനതതികള്‍
‍ഇടതടവില്ലാതെ ച-
ലിക്കുന്നധരങ്ങളില്‍
‍നിന്നുതിരുന്ന-
നിഗമനങ്ങളില്‍
‍ഉണരുന്നു ദാഹം
മരിക്കുന്നു മോഹം
മാറ്റം കാണുവാനാഗ്രഹിച്ചു
മായം കളയുവാനായ്ശ്രമിച്ചീടവെ-
മര്‍ത്യശീല മിതല്ലെന്ന-
മിഥ്യയവരില്‍ കുടിയേറി
ആരാരുമന്യരല്ലെന്ന-
ആത്മശാന്തിവചന-
മാലപിച്ചു സൗഖ്യമേകു-
വാനിന്നാരുമില്ലിവിടെ..
ദീനവിലാപമാര്‍ന്നനന്ത വാ-
ഹിനിയായ്ഗമിക്കും ലോകമേ
നിന്‍ നയനങ്ങളില്‍
‍നിറയുന്നു തെളിയുന്നു
കന്മഷമാണ്ട
കാലത്തിന്റെ ലീലകള്‍......




***********************

2008, നവംബർ 24, തിങ്കളാഴ്‌ച

.....ആവര്‍ത്തനം....

വര്‍ണ്ണ്യമല്ല ജഗത്-
വൃത്തിയില്‍് ഭവ്യയുദ്ധങ്ങള്‍്
‍നിത്യഹരിത ശോഭയില്‍-
നിന്നുമ്റ്ത്യു ഭുജങ്ങളി-
ലേക്കടര്‍ത്തി മാറ്റുവാന്‍ -
നിഗൂഢയത്നമേകിടുന്നു..

ചൂടുള്ള ഭാവനകളുണരവേ,
ചവിട്ടിത്തകര്‍ക്കുന്നവയെ
നിഷേധിക്കുന്നു സ്നേഹത്തെയും
നിൂ പകരുടെ തൂലികയും,
പിടച്ച ടക്കി പെട്ടക
ത്തിലടക്കുന്നു നിയമാവലികള്‍...

വെട്ടും തടവുമായ് വാഴും-
ബന്ധുക്കളെത്രയായ്
കുറഞ്ഞെന്നറിവിലും
ഭാവിച്ച തില്ലവയെ....

ചിന്തിയെറിഞ്ഞ രക്തത്തു-
ള്ളികളു ള്ളത്തില്‍
പേറിയവര്‍തിന്മതന്‍ മുദ്രയായ്
വിശൂദ്ധതയെ തളച്ചിടുന്നു....

നേരത്തിനൊത്തുലഞ്ഞിടാ-
നൊക്കുന്നീയന്തരംഗങ്ങ
ളിളക്കുന്നുകാഹളങ്ങ-
ളെന്തിനെന്നറിയാതെ...
കഷ്ടതയേറിന ജഗദ് വ്റ്ത്തി
കരങ്ങളിലേല്‍ പിച്ചു
കനിവൂറും ദ്റ്ഷ്ടിയോടെ
പിരിഞ്ഞുപോയീടൂന്നു പിന്‍ ഗാമികള്‍.....




2008, ജൂൺ 29, ഞായറാഴ്‌ച

തുടിപ്പുകള്‍....

മഞ്ഞിന്‍ കണങ്ങളില്‍ വിടരും
മധുരമായൊരു കാവ്യം
മിഴിനീരിലെന്നും തുളുംബും
മൂകമായൊരു കാവ്യം
മൃദു മന്ദഹാസം തുകു-
മധരങ്ങളില്‍ തെളിയും
ഒളിമങ്ങിയപുഞ്ചിരി...
അനര്‍ഘനിമിഷമേകിയ
അപാരനഷ്ടതയെ
അനന്തതയിലന്തരംഗ-
മദൃശ്യമാക്കുവാന്‍്
വെമ്പിനില്‍ക്കുമാത്മാവേ..
അലയുന്നതെന്തേ..നീ
തിരയുന്നതെന്തേ...
ഏതോ പകല്‍കിനാവിന്‍
ചിറകിലേറി പാടി-
പറന്നകന്നൊരാത്മാവേ
നിന്നാത്മ ദു:ഖമെന്തേ......



***********************