2010, ഫെബ്രുവരി 9, ചൊവ്വാഴ്ച

കാലത്തിന്റെ കാത്തിരിപ്പ്....


അനന്തതയിലേയ്ക്കൊരു യാത്ര
അപൂര്‍ണ്ണതയുടെ അന്ത്യം
മിഴിനീര്‍ പൂക്കളാല്‍
തീര്‍ത്ത സ്നേഹമാല്യമണിയും
വിശ്വമേ നിന്‍ പ്രണാദത്തില്‍
ദ്റ്ശ്യമാകുന്നു നിന്നഴല്‍....
അനുദിനമണയുന്ന ദീപമാമായ്
ക്ഷിതിയിലേയ്ക്കണയുന്നു ഞങ്ങള്‍
ഹ്റ്ദയവാടിയില്‍
വിരിഞ്ഞമോഹങ്ങളില്‍‍
‍കരിഞ്ഞു വീഴുന്നു-
കദംബങ്ങളോരോന്നായ്
ബന്ധമെന്നതിന്‍-
ബന്ധനസ്നേഹത്തിന്‍
‍കണ്ണികളടര്‍ന്നു വീഴുവാന്‍
‍കാത്തിരിക്കുന്നു കാലവും.....


***********************

മനസ്സ്...

സന്ധ്യാ ദീപങ്ങള്‍
കണ്‍  തുറക്കവേ..
സായം സന്ധ്യകള്‍  താനേ
കൊഴിയുന്നു മന്ദം..
കാല ചക്രങ്ങള്‍ താനേ
തിരിയുന്നു മന്ദം..


ഹൃദയതന്ത്രികള്‍  തൊട്ടു-
ണര്‍ത്തി യൊരുവിഷാദഗീതം
അരുണിമ പടരുമീ
അന്തി നേരത്തറിയുന്നു
വിരുന്നുകാരായെന്നില്‍-
ഇന്നലെതന്നോര്‍മ്മകള്‍ മാത്രം..

മണിവീണതന്‍ നാദ-
മെന്നില്‍ ജനിപ്പിക്കുന്നു
മറഞ്ഞു പോയ-മറന്നുപോയ
ആന്തര ദുഖങ്ങളെ..


ആതിരനാളില്‍ തിങ്കള്‍ ത-
ന്നൊളിയേറ്റിരിക്കെ
അവര്ണ്യമായോരെന്‍
അനന്ത സ്നേഹമാസ്വദി
ച്ചണഞ്ഞുപോയ ഭൂത
കാലമോടിയെത്തിയരികില്‍


ആശാനിരാശകളണിനിര-
ന്നോരാവര്‍ണ്ണദിനങ്ങള്‍
കൊഴിഞ്ഞതെന്തേ യിത്രവേഗം
സ്നേഹ സൂനങ്ങളായടര്‍ന്നു-
വീഴുന്നുയെന്‍ ദിനങ്ങളീ
വഴിയോരങ്ങളില്‍...


നിറങ്ങള്‍ മാത്രം നിരീക്ഷിച്ചു
നിശബ്ദമായ് ആനന്ദ ഗീതങ്ങളുരു
വിട്ടുപൊയ്-പോയ ബാല്യമേ
ഇന്നലെകള്‍ ഇണകളായ്
കൈകോര്‍ത്തുപോയല്ലോ
ഞാനറിയാതെ


ഇന്നെന്ന സത്യത്തിന്‍
ഇതളുകളടര്‍ന്നു വീഴുന്നു
ഇവിടെ ഇന്നത്തെയെന്‍
കിനാക്കളും വീണുടയുന്നു
ഇനിയെന്‍റെ മോഹങ്ങളും
ഞാനുമൊന്നുറങ്ങട്ടെ ...


*****************

സഖീ...


പ്രിയ സഖീ...ഞാനിവിടെ-ജീവിത
പ്രവാഹത്തിലുന്ടെന്നറിയുക 
എന്‍ മനം കണ്ടില്ല  നീ
എന്തേയെന്‍ സ്വരവുമറിയാതെപോയീ

കാലങ്ങള്‍ പോവുന്നു
കാത്തിരിയ്ക്കാതെ 
കാഴ്ചയ്ക്കപ്പുറ മെങ്കിലും 
കാണുന്നു ഞാനാ മനവും

നിനയ്ക്കാതോരുനാളില്‍  ഞാനെത്തി
നിന്നരുകിലായ്
എന്നിട്ടുമതരിയാത്ത ഭാവത്തിലെന്തേ
നില്‍ക്കുന്നു  നീ 

നിന്‍ വിരല്‍ തുമ്പില്‍
നിന്നുതിരും അക്ഷരങ്ങള്‍ക്കായ്
കൊതിയോടെ കാത്തിരുന്നു
ഞാനിക്കാല മത്രയും 
വരിക വൈകാതെ അക്ഷരങ്ങളായ്
വന്നണയൂ...നീ..