2010, ഫെബ്രുവരി 9, ചൊവ്വാഴ്ച

കാലത്തിന്റെ കാത്തിരിപ്പ്....


അനന്തതയിലേയ്ക്കൊരു യാത്ര
അപൂര്‍ണ്ണതയുടെ അന്ത്യം
മിഴിനീര്‍ പൂക്കളാല്‍
തീര്‍ത്ത സ്നേഹമാല്യമണിയും
വിശ്വമേ നിന്‍ പ്രണാദത്തില്‍
ദ്റ്ശ്യമാകുന്നു നിന്നഴല്‍....
അനുദിനമണയുന്ന ദീപമാമായ്
ക്ഷിതിയിലേയ്ക്കണയുന്നു ഞങ്ങള്‍
ഹ്റ്ദയവാടിയില്‍
വിരിഞ്ഞമോഹങ്ങളില്‍‍
‍കരിഞ്ഞു വീഴുന്നു-
കദംബങ്ങളോരോന്നായ്
ബന്ധമെന്നതിന്‍-
ബന്ധനസ്നേഹത്തിന്‍
‍കണ്ണികളടര്‍ന്നു വീഴുവാന്‍
‍കാത്തിരിക്കുന്നു കാലവും.....


***********************

3 അഭിപ്രായങ്ങൾ:

DeaR പറഞ്ഞു...

ബന്ധങ്ങളും സ്നേഹ ഭംഗങ്ങളും
കണ്ണുനീര്‍ പടരുന്ന മോഹ തീരങ്ങളും
കലങ്ങുന്ന കണ്ണുകള്‍ ചുവക്കുന്നുവോ
കാലമേ നീയിന്നു ചിരിക്കുന്നുവോ

flâneur പറഞ്ഞു...

GOOD..MAKE IT BETTER...AND TRY TO BE THE BEST..YOU CAN

grkaviyoor പറഞ്ഞു...

ആകെ ഇരുളായല്ലോ,തലക്കെട്ടില്‍ കൊടുത്ത കാവി വര്‍ണ്ണം കൊടുത്താല്‍ വായന സുഖം എറിയിരുന്നെനെ
പിന്നെ കവിത നന്നായിരിക്കുന്നു
ലോകത്തിന്‍ സത്യം അത് തന്നെ
പിന്നെ അവസാന വരികളില്‍ ആവര്‍ത്തനത്തിന്റെ ഇരുളിമയില്ലേ എന്നൊരു സംശയം പഴ മനസ്സിന്റെ തോന്നലാണേ അതോ എന്റെ വായനയുടെ കുറ്റമോ തെറ്റായി എടുക്കല്ലേ
ഇനിയും എഴുതുക ഇനിയും പോസ്റ്റ്‌ ചെയ്യുക
സ്വാമി ശരണം